ബംഗ്ലാദേശില്‍ എണ്ണക്കപ്പലില്‍ സ്ഫോടനം, 18 മരണം
ധാക്ക: ബംഗ്ലാദേശില്‍ ഒരു എണ്ണക്കപ്പലി ലുണ്ടായ സ്ഫോടനത്തില്‍ 18 പേര്‍ മരിച്ചു. 12 പേരെ കാണാതായിട്ടുണ്ട്. 50 പേര്‍ക്ക് പരിക്കേറ്റു. 20 പേരുടെ നില ഗുരുതരമാണ്. മരണനിരക്ക് ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇറാന്‍ ഉപേക്ഷിച്ച എണ്ണക്കപ്പല്‍ എം.വി. ദേന, തെക്കന്‍ ബംഗ്ലാദേശിലെ ചിറ്റഗോങ് നഗരത്തിലാണ് സ്ഥിതി ചെയ്യുന്ന ഷിട്ടാല്‍പൂര്‍ കപ്പല്‍പൊളി കേന്ദ്രത്തില്‍ പൊളിച്ചു നീക്കുന്നതിനിടയിലാണ് സ്ഫോടനം ഉണ്ടായത്. സംഭവം നടക്കുമ്പോള്‍ 150-ഓളം തൊഴിലാളികള്‍ ഷിപ്പ്യാര്‍ഡിലുണ്ടായിരുന്നു.
കപ്പല്‍ പൊളിച്ചു നീക്കല്‍ ബംഗ്ലാദേശില്‍ ബംഗ്ലാദേശില്‍ വളര്‍ന്നു വരുന്ന ഒരു വ്യവസായമാണ്. ഇവിടെ കുറഞ്ഞ ശമ്പളത്തില്‍ ധാരാളം പേര്‍ ജോലി ചെയ്യുന്നുണ്ട്. സ്ഫോടനം നടന്ന ഇറാനിയന്‍ എണ്ണടാങ്കര്‍ സിംഗപ്പൂരില്‍ നിന്നും വാങ്ങി ബംഗ്ലാദേശിലെത്തിച്ചതാണ്.












Click it and Unblock the Notifications