ഫിജി: സ്പെയ്റ്റ് പ്രധാനമന്ത്രിയാകില്ലെന്ന് പട്ടാളം
സുവ: അട്ടിമറി നേതാവ് ഫിജി പ്രധാനമന്ത്രിയാകാന്‍ ഇടയില്ലെന്ന് ഫിജി പട്ടാള ഭരണകൂടം വ്യക്തമാക്കി. സ്പെയ്റ്റ് വിഭാഗവുമായി നടന്ന ചര്‍ച്ചക്കുശേഷം സൈനിക വക്താവ് ക്യാപ്റ്റന്‍ ഇറോണി വൊലാവോല അറിയിച്ചതാണ് ഇക്കാര്യം.
പുതിയ ഭരണത്തില്‍ വേറെ ഏതെങ്കിലും വിധത്തില്‍ സ്പെയ്റ്റ് പങ്കാളിയാകുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍ ഫിജിയില്‍ നിലവില്‍ വരുന്ന ഇടക്കാല സര്‍ക്കാരില്‍ സ്പെയ്റ്റിന്റെ പങ്കാളിത്തമെന്താകുമെന്നതിനെ കുറിച്ച് വ്യക്തമായ രൂപമൊന്നുമില്ല. സ്പെയ്റ്റ് പ്രധാനമന്ത്രിയാകാന്‍ ഇടയില്ലെന്ന് മാത്രമാണ് സൈനിക വക്താവ് വ്യക്തമാക്കിയത്.












Click it and Unblock the Notifications