ശ്രീലങ്ക: യുദ്ധം വ്യാപകമാകുന്നു, 26 തീവ്രവാദികള്‍ മരിച്ചു
കൊളംബോ: കിഴക്കന്‍ ശ്രീലങ്കയിലേക്കുകൂടി യുദ്ധം വ്യാപിച്ചതോടെ ആഴ്ചകളായി തുടരുന്ന ശ്രീലങ്കന്‍ പോരാട്ടം രൂക്ഷമാകുന്നു. ബുധനാഴ്ച അമ്പാറയിലേയും ചെമ്മനിയിലേയും സൈനികകേന്ദ്രങ്ങള്‍ക്കു നേരെ നടന്ന ആക്രമണങ്ങളെത്തുടര്‍ന്നുണ്ടായ പോരാട്ടത്തില്‍ 26 എല്‍.ടി.ടി.ഇ. തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
അമ്പാറയിലെ കേന്ദ്രത്തിനു നേരെ നടന്ന ആക്രമണത്തില്‍ 18 തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 11 സ്ത്രീകളും ഉള്‍പ്പെടും.
ചെമ്മനിയിലെ സൈനികകേന്ദ്രത്തിനു നേരെ ഗ്രനേഡ് വഹിച്ച റോക്കറ്റ് ഉപയോഗിച്ച് എല്‍.ടി.ടി.ഇ. ആക്രമണം നടത്തിയെങ്കിലും പട്ടാളക്കാര്‍ക്ക് ജീവഹാനിയൊന്നുമുണ്ടായില്ലെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. സേന തിരിച്ചടിച്ചപ്പോള്‍ എട്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
അരിയാളി, ചാവക്കച്ചേരി, സാരശാല തുടങ്ങിയ മേഖലകളിലും പോരാട്ടം രൂക്ഷമായിരിക്കുകയാണ്.


Click it and Unblock the Notifications