ബോംബെ ഓഹരി സൂചിക 129 പോയിന്റ് കൂടി
മുംബൈ: ബോംബെ ഓഹരി സൂചിക വെള്ളിയാഴ്ച 129.34 പോയിന്റ് കൂടി 4454.81 ലവസാനിച്ചു. ഇത് വ്യാഴാഴ്ചത്തേക്കാള്‍ 2.99 ശതമാനം കൂടുതലാണ്. വ്യാഴാഴ്ച 4325.47ലാണ് സൂചിക അവസാനിച്ചത്.
വെള്ളിയാഴ്ച ബോംബെ ഓഹരി സൂചിക 35.90 പോയിന്റ് (2.66 ശതമാനം) കൂടി 1384.90 ലാണ് അവസാനിച്ചത്. വ്യാഴാഴ്ചത്തേക്കാള്‍ 2.66 ശതമാനം കൂടുതലാണിത്. 1348.10 ലാണ് വ്യാഴാഴ്ച സൂചിക അവസാനിച്ചത്.
പ്രധാന ഇന്ത്യന്‍ ഓഹരികളുടെ വിലകള്‍ മൂന്ന് ശതമാനത്തില്‍ കൂടുതല്‍ വര്‍ദ്ധിച്ചു. വിപണിയിലെ തിരിച്ചുവരവ് പ്രതീക്ഷിച്ചുകൊണ്ട് നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് ഇതിന് കാരണ് എന്ന് വ്യാപാരികള്‍ പറഞ്ഞു. ഗ്ലാക്സോ ഇന്ത്യയുടെയും റ്റാറ്റാ അയണിന്റേയും ഓഹരിവില ഏകദേശം 12 ശതമാനം ഉയര്‍ന്നു. ഒരു ദിവസം പരമാവധി അനുവദിച്ചത് 12 ശതമാനമാണ്.












Click it and Unblock the Notifications