അമേരിക്കന്‍ കോണ്‍സുലേറ്റ് വിസനിരക്ക് കൂട്ടി
ചെന്നൈ: അമേരിക്കന്‍ കോണ്‍സുലേറ്റ് വിസനിരക്കുകള്‍ വര്‍ധിപ്പിച്ചു. പുതിയ നിരക്ക് ജൂണ്‍ അഞ്ചിന് പ്രാബല്യത്തിലാകും.
പുതിയ നിരക്ക് പ്രകാരം ഇമിഗ്രന്റ് വിഭാഗത്തില്‍ അപേക്ഷാ ഫീസ് 11,000 രൂപയാണ് . ഇഷ്യൂവന്‍സ് ഫീസ് 2295 രൂപയും റിട്ടേണിങ് റസിഡന്റ് ഫീ 2250 രൂപയും ട്രാന്സ്പോര്ട്ടേഷന് ലെറ്റര്‍ ഫീ 5400 രൂപയും ഫിയാന്‍സി ഫീ 2025 രൂപയുമാണ്.
നോണ്‍ ഇമിഗ്രന്റ് വിഭാഗത്തില്‍ 2025 രൂപയാണ് ഫീസ്. വിസ ലഭിച്ചില്ലെങ്കിലും ഇതു കൊടുക്കണം. നോണ്‍ ഇമിഗ്രന്റ് വിഭാഗത്തില്‍ വിസ ലഭിച്ചാല്‍ കൊടുക്കേണ്ടത് 3375 രൂപയാണ്.
16 വയസില്‍ മുകളിലുള്ളവര്‍ക്ക് അമേരിക്കന്‍ പാസ്പോര്‍ട്ടിനുള്ള ഫീസ് 2700 രൂപ. 16 വയസില്‍ താഴെയുള്ളവര്‍ക്ക് 1800 രൂപ. പാസ്്പോര്‍ട്ട് പുതുക്കുന്നതിനുള്ള ഫീസ് 1800 രൂപയാണ്.
നോട്ടറിയല് സര്‍വീസിന് 2475 രൂപയും പകര്‍പ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് 900 രൂപയുമാണ് ഫീസ്.