വി എസ് എന്‍ എല്ലും ഡിഷ്നെറ്റും ഇന്റര്‍നെറ്റ് നിരക്കുകള്‍ കുറച്ചു
ദില്ലി: വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡും (വി എസ് എന്‍ എല്‍) ചെന്നൈയിലെ ഡിഷ്നെറ്റ് ഡി എസ് എല്‍ ലിമിറ്റഡും അവരുടെ ഇന്റര്‍നെറ്റ് നിരക്കുകള്‍ അമ്പത് ശതമാനത്തോളം കുറച്ചു. വി എസ് എന്‍ എല്‍ന്റെ മണ്‍സൂണ്‍ പാക്കേജ് പ്രകാരം ജൂണ്‍ ഒന്നു മുതല്‍ ജൂണ്‍ 31 വരെ ഇന്റര്‍നെറ്റ് നിരക്ക് അമ്പത് ശതമാനം കുറയ്ക്കുകയും രാത്രി ഇന്റര്‍നെറ്റ് സൗകര്യം സൗജന്യമാക്കുകയും ചെയ്തു.
ചെന്നൈയിലുള്ള ഡിഷ്നെറ്റ് ഡി എസ് എല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ഒരു പുതിയ പദ്ധതിയുമായാണ് രംഗത്തുള്ളത്. അഞ്ച് വര്‍ഷത്തേക്ക് ദിവസം ഒരു മണിക്കൂര്‍ ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗപ്പെടുത്താന്‍ 250 രൂപ മാത്രമേ ഈ പദ്ധതി പ്രകാരം ആകുന്നുള്ളൂ.
വി എസ് എന്‍ എല്ലിന്റെ അമ്പത് ശതമാനം കിഴിവും രാത്രി സൗജന്യവും എന്ന പദ്ധതിക്ക് മൂന്ന് വര്‍ഷ കാലാവധിയാണ് ഉള്ളത്. പ്രവര്‍ത്തി ദിവസങ്ങളില്‍ രാത്രി പതിനൊന്ന് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് സൗജന്യം. ഞായറാഴ്ച പകലും സൗജന്യമാണ്.
ഇപ്പോഴുള്ള വി എസ് എന്‍ എല്‍ വരിക്കാര്‍ക്കും പദ്ധതി കാലയളവില്‍ ആകര്‍ഷകമായ പുതുക്കല്‍ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. അവരുടെ നിലവിലുള്ള മണിക്കൂറുകള്‍ ഇരട്ടിയാക്കി പുതിയ പദ്ധതിയില്‍ ചേര്‍ക്കുന്നതാണ്. വി എസ് എന്‍ എല്ലിന്റെ സേവനങ്ങള്‍ക്ക് ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം. . ഈസി നെറ്റ്കോമുമായും എവി കമ്പനിയുമായും ചേര്‍ന്ന് വി എസ് എന്‍ എല്ലിന് ക്രെഡിറ്റ് കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താനും പരിപാടിയുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഡിഷ്നെറ്റിന്റെ പുതിയ പദ്ധതിയില്‍ അധികമുപയോഗിക്കുന്ന ഓരോ മണിക്കൂറിനും പത്ത് രൂപ പ്രകാരം ഈടാക്കുന്നതാണ്. ഇപ്പോള്‍ ഇതേ പദ്ധതിക്ക് 3,600 രൂപയാണ് കമ്പനി ഈടാക്കുന്നത്. നൂറ് മണിക്കൂറിന് 995 രൂപയുടെ പദ്ധതിയും ഒരു വര്‍ഷത്തേക്ക് മൂവായിരും രൂപയടച്ചാല്‍ എത്ര മണിക്കൂര്‍ വേണമെങ്കിലും സേവനങ്ങല്‍ ലഭ്യമാക്കാം എന്ന പദ്ധതിയും ഡിഷ്നെറ്റിനുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications