കശ്മീരില്‍ ബോംബ് സ്ഫോടനത്തില്‍ എട്ട് മരണം
ശ്രീനഗര്‍: വടക്കന്‍ കാശ്മീരിലെ പത്താനില്‍ വെള്ളിയാഴ്ച്ചയുണ്ടായ ബോംബ് സ്ഫോടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ മുന്‍ മന്ത്രിയും ഷിയാ നേതാവുമായ മൗലവി ഇഫ്തിക്കര്‍ ഹുസൈനും പെടുന്നു.
പത്താനില്‍ ഷിയാകളുടെ ഒരു ഘോഷയാത്ര നടക്കുന്നതിനിടയിലാണ് ബോംബ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റവരെ സൗറ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചു. അവരുടെ നില ഗുരുതരമാണ്.












Click it and Unblock the Notifications