ദാവൂദ് ഇബ്രാഹിം കറാച്ചിയിലേക്ക് മാറി
മുംബൈ: മുംബൈ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഇന്ത്യ തേടികൊണ്ടിരിക്കുന്ന അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം യു.എ.ഇയില്‍ നിന്ന് കറാച്ചിയിലേക്ക് മാറി. കുറ്റവാളികളെ കൈമാറാനുള്ള ഇന്ത്യാ-യു.എ.ഇ കരാര്‍ നിലവില്‍വന്നതോടെ യു.എ.ഇ സുരക്ഷിത താവളമല്ലെന്ന് മുന്‍കൂട്ടികണ്ടാണ് ദാവൂദ് കറാച്ചിയിലേക്ക് മാറിയത്.
ഇന്ത്യാ-യു.എ.ഇ കരാര്‍ തിങ്കളാഴ്ച്ചയാണ്നിലവില്‍ വന്നത്. ദാവൂദ് ഇബ്രാഹിമിനെ കൂടാതെ മുംബൈ ബോംബ് സ്ഫോടനക്കേസിലെ പ്രധാന പ്രതികളും കറാച്ചിയിലേക്ക് മാറി. ദാവൂദിന്റെ സഹോദരന്മാരായ അനീസ്, നൂറ എന്നിവരും ദാവൂദിനൊപ്പം കറാച്ചിയിലേക്ക് രക്ഷപ്പെട്ടവരില്‍ പെടുന്നു.
മുംബൈ ബോംബ് സ്ഫോടനക്കേസിലെ പ്രതികളായ ദാവൂദിനും കൂട്ടര്‍ക്കും മുംബൈ കോടതി നേരത്തെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇന്ത്യക്കു പുറത്തേക്ക് രക്ഷപ്പെട്ട ഇവരെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞില്ല.
കുറ്റവാളികളെ കൈമാറാനുള്ള ഇന്ത്യ-യു.എ.ഇ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ യു.എ.ഇയില്‍ താവളമടിച്ചിരിക്കുന്ന ദാവൂദിനെയും കൂട്ടരെയും പിടികൂടാനാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അപകടം മുന്‍കൂട്ടികണ്ട് ദാവൂദും കൂട്ടരും രക്ഷപ്പെട്ടു. എങ്കിലും യു.എ.ഇയില്‍ കഴിയുന്ന ബോംബ് സ്ഫോടനക്കേസിലെ അവശേഷിക്കുന്ന കുറ്റവാളികളെ ഇന്ത്യന്‍ പോലീസിന് അറസ്റ്റ് ചെയ്യാനാവുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications