കോടതി വിധി പഠിച്ചു വരികയാണെന്ന് ഗില്‍
ദില്ലി: ഹര്‍ത്താലുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ മുഴുവന്‍ പകര്‍പ്പിനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ എം എസ് ഗില്‍ അറിയിച്ചു. ബലം പ്രയാഗിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ രജിഷ്ട്രേഷന്‍ റദ്ദാക്കുന്നതിന് തിരഞ്ഞെടുപ്പുകമ്മീഷന് അധികാരമുണ്ടെന്നാണ് കോടതി വിധി.
കോടി വിധി മുഴുവന്‍ വായിക്കുന്നതിന് മുന്‍പ് കമ്മീഷന്‍ അതിനോട് പ്രതികരിക്കുന്നത് ശരിയല്ലെന്ന് ഗില്‍ പറഞ്ഞു. കേരള ഹൈക്കാടതി വിധിയുടെ വെളിച്ചതില്‍ ഇലക്ഷന്‍ കമ്മീഷന് മുന്‍പാകെ ഏതെങ്കിലും ആരോപണം വരികയാണെങ്കില്‍ അത് നിയമം അനുശാസിക്കുന്ന രീതിയില്‍ നടപടിയുണ്ടാകും എന്നും ഗില്‍ അറിയിച്ചു.
അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബംഗാളിലെ പങ്സ്കുരയിലേക്ക് കൂടുതല്‍ പോലീസിനെ വിന്യസിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് ബംഗാള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്ന് ഗില്‍ അറിയിച്ചു. ജൂണ്‍ അഞ്ചിനാണ് പങ്സ്കുരയിലെ ലോക്സഭ ഇടക്കാല തിരഞ്ഞെടുപ്പ് .












Click it and Unblock the Notifications