ടെലിവിഷന്‍ പ്രൊഡ്യൂസര്‍ ഇല്യാസിക്ക് ജാമ്യം ലഭിച്ചു
ദില്ലി: പ്രമുഖ ടെലിവിഷന്‍ പ്രൊഡ്യൂസര്‍ സുഹൈബ് ഇല്യാസിക്ക് ദില്ലി ഹൈക്കോടതി വെള്ളിയാഴ്ച ജാമ്യമനുവദിച്ചു. ഭാര്യ അഞ്ജുവിനെ പീഡിപ്പിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തു എന്നാരോപിച്ചാണ് സുഹൈബ് തടവിലായത്. ജനുവരി പത്തിനാണ് അഞ്ജു മരിച്ചത്.
പാസ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പുറമേ, രണ്ട് ലക്ഷം രൂപയുടെ ബോണ്ടും നല്‍കണം. ദില്ലി വിട്ടു പോകാനും പാടില്ല. ഈ വ്യവസ്ഥകളിലാണ് ഇല്യാസിക്ക് ജാമ്യമനുവദിച്ചിട്ടുള്ളത്.
അഞ്ജുവിന്റെ മരണവുമായി ബന്ധപ്പെട്ട ് അന്വേഷണം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഇല്യാസിക്ക് ജാമ്യം അനുവദിച്ചത് എന്ന് ജസ്റ്റീസ് ദാല്‍വേര്‍ ഭണ്ഡാരി അറിയിച്ചു. മേയ് ആറിന് പാസ്പോര്‍ട്ട് കേസിലും ഇല്യാസിക്ക് ജാമ്യം ലഭിച്ചിരുന്നു.


Click it and Unblock the Notifications