Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനകീയ പോലീസ്: എല്‍.ഡി.എഫില്‍ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: വ്യാഴാഴ്ച ചേര്‍ന്ന എല്‍.ഡി.എഫ് സംസ്ഥാനകമ്മറ്റി യോഗത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (ജെ) യും സി.പി.എമ്മും ഒഴികെയുള്ള കക്ഷികളെല്ലാം ജനകീയ പോലീസ് പദ്ധതി പിന്‍വലിക്കണമെന്ന് ശക്തമായി വാദിച്ചു.

സി.പി.ഐ, ആര്‍.എസ്.പി, എന്‍.സി.പി, ജനതാദള്‍ എന്നീ കക്ഷികളെല്ലാം തന്നെ ഘടക കക്ഷികളുടെ എതിര്‍പ്പിനെ അവഗണിച്ച് പദ്ധതി നടപ്പിലാക്കാനുള്ള സി.പി.എം ശ്രമത്തെ എതിര്‍ത്തു. നിയമസഭയില്‍ ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്ത് പദ്ധതി നടപ്പാക്കുമെന്നും എതിര്‍ത്താല്‍ എതിര്‍ക്കുന്നവര്‍ക്ക് നാണക്കേടാവുമെന്നും മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ നായനാര്‍ പറഞ്ഞത് മുന്നണിയുടെ കൂട്ടുത്തരവാദിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നുവെന്ന് ഘടകകക്ഷികള്‍ പറഞ്ഞു. സി.പി.എമ്മിനെ ഇക്കാര്യത്തില്‍ പിന്തുണച്ച ഏക പാര്‍ട്ടി കേരളാ കോണ്‍ഗ്രസ്സ് (ജെ) യാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ചില ജില്ലകളിലെങ്കിലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കണമെന്ന് അവര്‍ വാദിച്ചു. ചര്‍ച്ചയില്‍ ഒരു സന്ദര്‍ഭത്തില്‍ പദ്ധതിയെക്കുറിച്ച് സി.പി.ഐ പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രി നായനാര്‍ ക്ഷുഭിതനായി പ്രതികരിച്ചതായും അറിയുന്നു.

എന്തൊക്കെയായാലും ജനകീയ പോലീസ് പദ്ധതി നടപ്പിലാവില്ലെന്നാണ് ഇന്നലത്തെ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്. വ്യാഴാഴ്ച ചേര്‍ന്ന എല്‍.ഡി.എഫ് സംസ്ഥാനകമ്മറ്റി യോഗം ജനകീയ പോലീസ് ചര്‍ച്ച അനിശ്ചിതമായി മാറ്റിവെച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+