രാജ്യസഭാ സീറ്റിനെ കുറിച്ച് എല്‍.ഡി.എഫില്‍ തര്‍ക്കം തുടരുന്നു
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെക്കുറിച്ച് എല്‍.ഡി.എഫ് സംസ്ഥാനകമ്മിറ്റിയില്‍ ധാരണയായില്ല.
ഒഴിവുവരുന്ന സീറ്റില്‍ ഒന്ന് തങ്ങള്‍ക്ക് അവകാശപ്പെതാണെന്ന സി.പി.എമ്മിന്റെ വാദം മറ്റ് ഘടകകക്ഷികള്‍ തത്വത്തില്‍ അംഗീകരിച്ചെങ്കിലും മറ്റേ സീറ്റിനുവേണ്ടി ആര്‍.എസ്.പിയും, എന്‍.സി.പിയും സി.പി.ഐയും തമ്മില്‍ തര്‍ക്കം നടക്കുകയാണ്. നിയമസഭയിലെ കക്ഷി നില അനുസരിച്ച് തങ്ങള്‍ക്ക് രണ്ടു സീറ്റിന് അവകാശമുണ്ടെന്നും അതിനാല്‍ ഒഴിവ് വരുന്ന സീറ്റുകളിലൊന്ന് തങ്ങള്‍ക്ക് നല്‍കണമെന്നുമാണ് സി.പി.ഐ വാദിച്ചത്.
മുന്‍ ധാരണയനുസരിച്ച് കൊല്ലത്തെ ലോകസഭാ സീറ്റിനു പകരം തങ്ങള്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കാമെന്ന് സി.പി.എം വാഗ്ദാനം ചെയ്ത കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ആര്‍.എസ്.പി അവകാശവാദമുന്നയിച്ചത്. സി.പി.എമ്മും ആര്‍.എസ്.പിക്ക് സീറ്റ് നല്‍കുന്നതിന് അനുകൂലമായിരുന്നു. എന്നാല്‍ കൊല്ലം ലോകസഭാ സീറ്റ് കിട്ടിയ സി.പി.എം അവരുടെ രാജ്യാസഭാ സീറ്റ് ആര്‍.എസ്.പിക്ക് വിട്ടുകൊടുക്കട്ടെ എന്നും രണ്ടാമത്തെ സീറ്റ് തങ്ങള്‍ക്ക് വേണമെന്നുമായിരുന്നു സി.പി.ഐയുടെ വാദം.












Click it and Unblock the Notifications