യൂത്ത് കോണ്‍ഗ്രസുകാര്‍ വിദ്യാഭ്യാസമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി
തിരുവനന്തപുരം: പ്ലസ് ടൂ അനുവദിക്കുന്നതില്‍ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിദ്യാഭ്യാസമന്ത്രി പി.ജെ ജോസഫിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. വസതിക്ക് മുന്നില്‍ വച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ ധര്‍ണ നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രതാപ വര്‍മ്മ തമ്പാന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ധര്‍ണ നടത്തിയ പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്റു ചെയ്തു മാറ്റി.












Click it and Unblock the Notifications