കേരളത്തില്‍ കാലവര്‍ഷം ശക്തമായി
തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തിയതോടെ കേരളത്തില്‍ കാലവര്‍ഷം കനത്തു. വടക്കന്‍ ജില്ലകളിലേക്കും മഴ വ്യാപിച്ചു. തെക്കന്‍ ജില്ലകളിലാണ് കാലവര്‍ഷം താരതമ്യേന ശക്തമായത്.
കഴിഞ്ഞ 24 മണിക്കൂറില്‍ തോരാത്ത മഴയാണ് കേരളത്തിന്റെ ചില ഭാഗങ്ങളില്‍ പെയ്തത്. കോട്ടയത്തും ഹോസ്ദുര്‍ഗിലും ഏഴ് സെന്റിമീറ്റര്‍ മഴ ലഭിച്ചു. ആലപ്പുഴയിലും ചാലക്കുടിയിലും കണ്ണൂരിലും അഞ്ചുസെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി. മണ്ണാര്‍ക്കാട്, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നാല് സെന്റി മീറ്ററും, കൊടുങ്ങല്ലൂര്‍, ഇടുക്കി, തിരുവല്ല എന്നിവിടങ്ങളില്‍ മൂന്ന് സെന്റിമീറ്ററും ചിറ്റൂരില്‍ രണ്ടു സെന്റിമീറ്ററും കൊച്ചി വിമാനത്താവളം, ഏലൂര്‍, ദേവികുളം, ചേര്‍ത്തല, തിരുവനന്തപുരം വിമാനത്താവളം എന്നിവിടങ്ങളില്‍ ഒരു സെന്റിമീറ്ററും മഴ പെയ്തു.
കനത്ത മഴ മൂലം ലക്ഷദ്വീപിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ടു. അടുത്ത 48 മണിക്കൂറില്‍ ശക്തിയേറിയ മഴയായിരിക്കും ലഭിക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.
കൃത്യസമയത്ത് തന്നെ എത്തിയ മണ്‍സൂണ്‍ കൊടുംചൂടിന് ശമനമുണ്ടാക്കി. കിണറുകളും ജലാശയങ്ങളും വറ്റിയതുമൂലം വിഷമിക്കുകയായിരുന്ന ചില പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കനത്ത മഴ ആശ്വാസമേകി.












Click it and Unblock the Notifications