ബന്ദികളെ ഉടന്‍ വിട്ടയക്കുമെന്ന് ജോര്‍ജ് സ്പെയിറ്റ്
സുവ: ഫിജി പാര്‍ലമെന്റില്‍ ബന്ദികളാക്കി വെച്ചിരിക്കുന്നവരെ ഉടന്‍ മോചിപ്പിക്കുമെന്ന് ജോര്‍ജ് സ്പെയിറ്റ് പറഞ്ഞു.
രണ്ടാഴ്ച്ചയായി നീണ്ടുനില്‍ക്കുന്ന ഫിജിയിലെ പ്രതിസന്ധി അവസാനിപ്പിക്കുന്ന കാര്യം ഗോത്രതലവന്‍മാരുടെ കൗണ്‍സിലിന് വിടാന്‍ തീരുമാനിച്ചതായി പട്ടാളനേതൃത്വവുമായി നടത്തിയ ചര്‍ച്ചക്കു ശേഷം ജോര്‍ജ് സ്പെയിറ്റ് പറഞ്ഞു. ഇനി ഇക്കാര്യത്തില്‍ അവസാനവാക്ക് പറയേണ്ടത് കൗണ്‍സിലാണെന്നത് പട്ടാളവും കലാപകാരികളും ചര്‍ച്ചയില്‍ അംഗീകരിച്ചു.
തിങ്കളാഴ്ച്ചയാണ് ഗോത്രതലവന്‍മാരുടെ കൗണ്‍സില്‍ യോഗം നടക്കുന്നത്. അതിനു മുമ്പായി ബന്ദികളെ വിട്ടയക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് സ്പെയിറ്റ് പറഞ്ഞു.
കൗണ്‍സിലിന് നിയമപരമായി ചുരുങ്ങിയ അധികാരമേയുള്ളൂവെങ്കിലും ഫിജിയിലെ ഭൂരിപക്ഷത്തിനും മേല്‍ അതിന് കാര്യമായ സ്വാധീനമാണുള്ളത്.
കൗണ്‍സില്‍ യോഗത്തില്‍ പ്രശ്നപരിഹാരമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പെയിറ്റ് പറഞ്ഞു.












Click it and Unblock the Notifications