Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കയില്‍ യു.എന്‍ ഇടപെടാനിടയില്ലെന്ന് ജസ്വന്ത്


സിങ്കപ്പൂര്‍: ശ്രീലങ്കയില്‍ ഐക്യരാഷ്ട്രസംഘടന ഇടപെടാന്‍ സാധ്യതയില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജസ്വന്ത്സിംഗ് പറഞ്ഞു. ശ്രീലങ്ക ആവശ്യപ്പെട്ടാല്‍ മാത്രമേ ഇന്ത്യ ജാഫ്നയില്‍ ഇടപെടുകയുള്ളൂവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി.

ഇന്ത്യയും പ്രാദേശികസുരക്ഷിതത്വവും എന്ന വിഷയത്തെ കുറിച്ച് നടത്തിയ പ്രഭാഷണത്തിനു ശേഷം ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനുഷികമായ സഹായം മാത്രമേ ഐക്യരാഷ്ട്ര സംഘടന നല്‍കാന്‍ സാധ്യതയുള്ളൂവെന്നും അതില്‍കവിഞ്ഞുള്ള ഇടപെടലിന് സാധ്യതയില്ലെന്നും ജസ്വന്ത് പറഞ്ഞു.

ശ്രീലങ്കയുടെ ദേശീയമായ അന്തസ് ചോദ്യം ചെയ്യപ്പെടുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ശ്രീലങ്കയുടെ അന്തസ് നിലനിര്‍ത്തണം എന്ന നിലപാടാണ് ഇന്ത്യക്കുള്ളത്. ശ്രീലങ്ക ആവശ്യപ്പെടാതെ ജാഫ്നയില്‍ തങ്ങള്‍ക്ക് ഇടപെടാമോയെന്ന് അനുമാനിക്കാവാനാവില്ല. ജസ്വന്ത് പറഞ്ഞു.

അതേ സമയം ഫിജിയിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായി കോമണ്‍വെല്‍ത്തിന്റെ ഇടപെടലിനുള്ള സാധ്യത ഇന്ത്യ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ജസ്വന്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+