ജാഫ്നയില്‍ 15 പുലികള്‍ കൊല്ലപ്പെട്ടു
കൊളംബോ:
വടക്കന്‍
ജാഫ്നയിലെ
ചാവക്കച്ചേരിയില്
ശ്രീലങ്കന്‍
സൈന്യവുമായുണ്ടായ
ഏറ്റുമുട്ടലില്‍
15
തമിഴ്
പുലികള്‍
കൊല്ലപ്പെട്ടു.
കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളിലെ ശാന്തിക്ക് വിരാമം കുറിച്ചുകൊണ്ട് വ്യാഴാഴ്ച്ച ചാവക്കച്ചേരിയുടെ പല ഭാഗത്തും സൈന്യവും എല്‍.ടി.ടി.ഇയും തമ്മില്‍ ഏറ്റുമുട്ടിയെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കിഴക്കന്‍ ബാട്ടിക്കലോവിയിലെ പത്തായിരത്തോളം നാട്ടുകാരെ വീട് വിട്ട് പോവാന്‍ എല്‍.ടി.ടി.ഇക്കാര് നിര്‍ബന്ധിച്ചു. വാവുനാ ദിവ് സൈനിക ക്യാമ്പിനു നേരെ ആക്രമമഴിച്ചുവിടാന് വേണ്ടിയായിരുന്നു ഇത്. എന്നാല്‍ സൈന്യം ശക്തമായി ചെറുത്തുനിന്നതിനാല്‍ പുലികള്‍ക്ക് അവരുടെ ലക്ഷ്യം കൈവരിക്കാനായില്ല. പുലികള്‍ക്ക് പിന്തിരിയേണ്ടിവന്നതായി വക്താവ് പറഞ്ഞു.
ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അനുരുദ്ധ റത്ത്വാത്തെ 12 ദിവസത്തോളം ജാഫ്നയിലുണ്ടായിരുന്നുവെന്ന് വക്താവ് പറഞ്ഞു.