കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈക്രോസോഫ്റ്റിനെ ആകര്‍ഷിക്കാന്‍ ശ്രമിച്ചില്ലെന്ന് കാനഡ

  • By Staff
Google Oneindia Malayalam News

ഓട്ട്വാ: മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനെ കാനഡയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ ബ്രിട്ടിഷ് കൊളംബിയ സര്‍ക്കാര്‍ നിഷേധിച്ചു. മൈക്രോസോഫ്റ്റ് ബ്രിട്ടിഷ് കൊളംബിയയ്ക്ക് ഒരു നല്ല ആസ്തിയായിരിക്കും എന്ന് കനേഡിയന്‍ മന്ത്രി ഗോര്‍ഡന്‍ വില്‍സന്‍ പറഞ്ഞതായി ബി ബി സി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പക്ഷെ മൈക്രോസോഫ്റ്റിനെ സര്‍ക്കാര്‍ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത മന്ത്രാലയ വക്താവ് നിഷേധിച്ചു. അമേരിക്കയില്‍ നിയമക്കുരുക്കില്‍ പെട്ടിരിക്കുന്ന മൈക്രോസോഫ്റ്റിന് പ്രയോജനമുള്ള ഒരു കരാര്‍ വാഗ്ദാനം കാനഡ നടത്തിയെന്ന് ബി ബി സിയുടെ വെബ് സൈറ്റിലുണ്ടായിരുന്നു.

അമേരിക്കയില്‍ രണ്ട് കമ്പനിയായി മുറിക്കപ്പെട്ടേക്കാം എന്ന ഭീഷിണി നേരിട്ടു കൊണ്ടിരിക്കുകയാണ് മൈക്രോസോഫ്റ്റ്. എന്നാല്‍ ബ്രിട്ടിഷ് കൊളംബിയയില്‍ മൈക്രോകോഫ്റ്റിന് പുതിയ ആസ്ഥാനം പണിയാനുള്ള വായ്പ വരെ കൊടുക്കാം എന്ന വാഗ്ദാനമുണ്ടെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X