കശ്മീരില്‍ ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: വിദേശികളെന്ന് സംശയിക്കപ്പെടുന്ന ആറ് തീവ്രവാദികള്‍ വെള്ളിയാഴ്ച വടക്കന്‍ കശ്മീരിലെ വിവിധ സ്ഥലങ്ങളില്‍ സുരക്ഷാഭടന്മാരുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടുവെന്ന് സൈനിക വക്്താക്കള്‍ അറിയിച്ചു.
ബാരാമുള്ള ജില്ലയിലെ ചേരു ഗ്രാമത്തിലാണ് മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. ഇതേ ജില്ലയിലെ പണ്ഡിത്പോരായില്‍ തിരച്ചില്‍ നടത്തുകയായിരുന്ന സുരക്ഷാഭടന്മാരുമായാണ് മറ്റൊരു സംഘം തീവ്രവാദികള്‍ ഏറ്റുമുട്ടിയത്.
കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. തീവ്രവാദികള്‍ ഏതു സംഘടനയില്‍പ്പെട്ടവരാണെന്ന് ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ല.












Click it and Unblock the Notifications