ശ്രീലങ്ക തമിഴര്‍ക്കെതിരായ നയങ്ങള്‍ മാറ്റണമെന്ന് വാജ്പേയി
കിലോങ്: തമിഴര്‍ക്കെതിരായുള്ള നയങ്ങളില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ മാറ്റം വരുത്തണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്പേയി പറഞ്ഞു. ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീലങ്കന്‍ പ്രശ്നം സമാധാനപരമായി പരിഹരിക്കുക എന്നതാണ്ഇന്ത്യയുടെ ആവശ്യം. അതിന് തമിഴര്‍ക്കെതിരായുള്ള നയങ്ങളില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ മാറ്റം വരുത്തേണ്ടതുണ്ട്. പ്രശ്നപരിഹാരത്തിന് സമാധാനപരമായ മാര്‍ഗങ്ങള്‍ അവര്‍ തേടണം. വാജ്പേയി പറഞ്ഞു.
കശ്മീരിലെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതു അവസാനിപ്പിക്കുന്നതുവരെ പാക്കിസ്ഥാനുമായി യാതൊരു ചര്‍ച്ചയും സാധ്യമല്ലെന്ന് വാജ്പേയി പറഞ്ഞു. കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയാവാമെന്ന പാക്കിസ്ഥാന്‍ ചീഫ് എക്സിക്യൂട്ടീവ് ജനറല്‍ പര്‍വേസ് മുഷാറഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വേറൊരു രാജ്യത്തിന്റെ ഭൂമിയില്‍ നാം കൈകടത്തില്ല. അതോടൊപ്പം നമ്മുടെ രാജ്യത്ത് ഒരിഞ്ച് ഭൂമി പോലും അന്യരാജ്യത്തിന്റെ കൈയില്‍ പെടാന്‍ നാം അനുവദിക്കുകയുമില്ല. വാജ്പേയി പറഞ്ഞു.












Click it and Unblock the Notifications