സി.പി.എമ്മിനെതിരെ മുസ്ലിം ലീഗുമായി സഹകരിക്കാമെന്ന് സി.കെ. പത്മനാഭന്‍

തിരുവനന്തപുരം: സി.പി.എമ്മിനെതിരെ മുസ്ലിംലീഗടക്കം ഏത് കക്ഷിയുമായും സഹകരിക്കാന്‍ ബി.ജെ.പി തയ്യാറാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന്‍.

ശനിയാഴ്ച്ച തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു പത്മനാഭന്‍. സി.പി.എമ്മിന്റെ ജനാധിപത്യ വിരുദ്ധ നടപടികളോട് പ്രതികരിക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്താറുണ്ട്. സി.പി.എമ്മിനെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ വിശാല സഖ്യം രൂപീകരിക്കണമെന്നതാണ് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഗ്രഹം. ഇത് മനസ്സിലാക്കി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വിശാല സഖ്യത്തിന് തയ്യാറാവണം.

ഈ വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒരു രാഷ്ട്രീയ കക്ഷിയുമായും രഹസ്യധാരണയുണ്ടാക്കില്ല. ആരുമായും രഹസ്യധാരണയുണ്ടാക്കാതെ തന്നെ അടുത്ത നിയമസഭയില്‍ ഒരു സീറ്റെങ്കിലും നേടാന്‍ ബി.ജെ.പിക്ക് ആവുമെന്നും പത്മനാഭന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+