കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യന്‍ നേത്രരോഗ വിദഗ്ധന്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

  • By Staff
Google Oneindia Malayalam News

മോസ്കോ: പ്രമുഖ റഷ്യന്‍ നേത്രരോഗ വിദഗ്ധന്‍ ഡോ സ്വതോസ്ലാവ് ഫെഡറോവ് വെളളിയാഴ്ച ഉണ്ടായ ഒരു ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. നേതൃ രോഗ ശുശ്രൂഷാ വിഭാഗങ്ങള്‍ തുറക്കുന്നതിനായി അദ്ദേഹം പല പ്രാവശ്യം ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്.

അപകടത്തില്‍ മറ്റു മൂന്ന് പേര്‍ കൂടി കൊല്ലപ്പെട്ടു. റഷ്യക്കാരുടെ ആരാധ്യപുരുഷനായിരുന്നു 73 കാരനായ ഡോ സ്വതോസ്ലാവ്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് കാഴ്ച തിരിച്ചുകൊടുക്കുകയും ഏറെയാളുകള്‍ക്ക് ചെറിയൊരു ശസ്ത്രക്രീയ വഴി കണ്ണടകള്‍ ഒഴിവാക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം.

സൈബീരിയക്കാരനായ ഇദ്ദേഹത്തിന്റെ മാര്‍ഗ്ഗങ്ങല്‍ വെറും തട്ടിപ്പാണെന്ന് ആരോഗ്യരംഗത്തെ പലരും നേരത്തേ ആക്ഷേപിച്ചിരുന്നു. പക്ഷെ ഡോ സ്വതോസ്ലാവ് ക്ഷമയോടെ താന്‍ വികസിപ്പിച്ചെടുത്ത രീതികളില്‍ തുടരുകയാണ് ഉണ്ടായത്. ശസ്ത്രക്രീയകള്‍ ആകാശത്ത് വച്ച് വേണമെങ്കിലും നടത്താന്‍ പര്യാപ്തമായ സജ്ജീകരണങ്ങളുള്ള വിമാനവും ഇദ്ദേഹത്തിനുണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X