Get Updates
Get notified of breaking news, exclusive insights, and must-see stories!

ബന്ദികളെ മോചിപ്പിക്കണമെങ്കില്‍ കൂട്ടാളിയെ പ്രസിഡന്റാക്കണമെന്ന് സ്പെയിറ്റ്

സുവ: ഫിജി പാര്‍ലമെന്റില്‍ തടവിലാക്കി വെച്ചിരിക്കുന്നവരെ വിട്ടയക്കണമെങ്കില്‍ തന്റെ അടുത്ത കൂട്ടാളിയെ പ്രസിഡന്റാക്കണമെന്ന് കലാപകാരികളുടെ നേതാവ് ജോര്‍ജ് സ്പെയിറ്റ് ആവശ്യപ്പെട്ടു.

പ്രതിസന്ധി അവസാനിക്കണമെങ്കില്‍ തന്റെ ഒമ്പത് ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന വാശിയിലാണ് സ്പെയിറ്റ്. റാതു ജോപെ സെനിലോലിയെ പ്രസിഡന്റായി നിയമിക്കണമെന്ന് ഗോത്രതലവന്‍മാരുടെ കൗണ്‍സിലിനോട് സ്പെയിറ്റ് ആവശ്യപ്പെട്ടു.

കലാപകാരികളെ ആക്രമിക്കാനൊരുങ്ങിയ സൈനികരെ സേനയില്‍ നിന്ന് പുറത്താക്കണമെന്നതാണ് സ്പെയിറ്റിന്റെ മറ്റൊരു ആവശ്യം. സൈന്യം അറസ്റ്റ് ചെയ്ത കലാപകാരികളെ പിന്തുണക്കുന്നവരെ മോചിപ്പിക്കണമെന്നും സ്പെയിറ്റ് ആവശ്യപ്പെട്ടു.

സ്പെയിറ്റിന്റെ നിര്‍ദേശങ്ങള്‍ സൈനിക ഭരണാധികാരി ഫ്രാങ്ക് ബൈനിമാരമയും സ്പെയിറ്റിന്റെ സംഘത്തിലെ അംഗങ്ങളുമായുള്ള ചര്‍ച്ചയെ അപ്രസക്തമാക്കിയിരിക്കുകയാണെന്ന് സൈനിക വക്താവ് ഫിലിപ്പോ തരാകിനികിനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+