സൈന്യത്തില്‍ ചേരാന്‍ യുവാക്കളോട് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന
കൊളംബോ: തങ്ങളുടെ മണ്ഡലത്തിലുള്ള യുവാക്കളെ സൈന്യത്തില്‍ ചേരാന്‍ പ്രേരിപ്പിക്കണമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ പാര്‍ലമെന്റ് പ്രതിനിധികളോട് അഭ്യര്‍ഥിച്ചു.
ഓരോ മണ്ഡലത്തില്‍ നിന്നും നൂറുപേരെയെങ്കിലും സൈന്യത്തില്‍ ചേര്‍ക്കാന്‍ ശ്രമിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ജാഫ്നയില്‍ നിന്നും ശ്രീലങ്കന്‍ സൈനികര്‍ പിന്മാറരുതെന്ന് ജാഫ്നാ നിവാസികള്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പ്രതിരോധമന്ത്രി അനുരുദ്ധ രത്ത്വാത്തെ പറഞ്ഞു. തങ്ങളുടെ ജന്മനാട് എല്‍.ടി.ടി.ഇയുടെ പിടിയില്‍ പെടണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഇത് കാണിക്കുന്നത്. 10,000 പേര് ഒപ്പിട്ട ഒരു അപേക്ഷ തനിക്ക് ഈയിടെ കിട്ടിയിരുന്നു.
ആയുധങ്ങള്‍ വാങ്ങുന്നതിനായി 2400 കോടി ഈയിടെ സര്‍ക്കാര്‍ അനുവദിച്ചു. പ്രതിരോധ ബഡ്ജറ്റ് 18 കോടി ഡോളറായി ഉയര്‍ത്തിയിട്ടുണ്ട്. ശ്രീലങ്കന്‍ മന്ത്രി പറഞ്ഞു.