ബന്ദികളെല്ലാം സുരക്ഷിതരെന്ന് സ്പെയ്റ്റ്
സുവ: താന്‍ ബന്ദികളാക്കി വെച്ചിരിക്കുന്നവരെല്ലാം സുരക്ഷിതരാണെന്ന് ഫിജി അട്ടിമറി നേതാവ് ജോര്‍ജ് സ്പെയ്റ്റ് വ്യക്തമാക്കി. മെയ് 19 മുതല്‍ ഫിജി പാര്‍ലമെന്റ് മന്ദിരത്തില്‍ ബന്ദികളായിക്കഴിയുന്ന മുന്‍ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയുള്‍പ്പെടെയുള്ളവര്‍ക്ക് ദിവസവും മൂന്നു തവണ ഭക്ഷണം ലഭിക്കുന്നുണ്ടെന്നും സ്പെയ്റ്റ് പറഞ്ഞു.
ഫിജി മഹാസഭയുടെ പിന്തുണ തനിക്കുണ്ടെന്ന് വിശ്വസിക്കുന്നുവുന്നും സഭയുടെ തീരുമാനമെന്തായാലും താന്‍ അനുസരിക്കുമെന്നും സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ സ്പെയ്റ്റ് പറഞ്ഞു. രണ്ടാഴ്ചയായി ഫിജിയില്‍ തുടരുന്ന ഭരണ അസ്ഥിരത അവസാനിപ്പിക്കാന്‍ തിങ്കളാഴ്ചയോ ചൊവാഴ്ചയോ മഹാസഭ ഒരു തീരുമാനത്തിലെത്തുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച രാജ്യത്തിന്റെ ഭരണം ഏറ്റെടുത്ത പട്ടാളം, അധികാരങ്ങള്‍ മഹാസഭക്ക് കൈമാറണമെന്ന് സ്പെയ്റ്റ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications