ബജാജ് മോട്ടോഴ്സിന് വാഹന വില്‍പനയില്‍ ഏഴ് ശതമാനം വളര്‍ച്ച
ദില്ലി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ് മൊത്തം വാഹന വില്‍പനയില്‍ മേയ് മാസം ഏഴ് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 1999 മേയ് മാസത്തില്‍ 99,000 വാഹനങ്ങള്‍ വിറ്റ സ്ഥാനത്ത് 2000 മേയ് മാസത്തില്‍ 106,000 വാഹനങ്ങള്‍ വിറ്റു.
മഹാരാഷ്ട്ര സ്കൂട്ടേഴ്സിന്റെ യൂണിറ്റുകളും ഉള്‍പ്പടെ 107,000 വാഹനങ്ങളാണ് 2000 മേയ് മാസത്തില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 102,000 വാഹനങ്ങളായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ വാഹന വില്പന 1999 ഏപ്രില്‍ മാസത്തേക്കാള്‍ 18 ശതമാനം കൂടുതല്‍ രേഖപ്പെടുത്തിയിരുന്നു.
മഹാരാഷ്ട്ര സ്കൂട്ടേഴ്സ് ലിമിറ്റഡിലെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ 27 ശതമാനം ഓഹരികള്‍ വാങ്ങാമെന്നുള്ള വാഗ്ദാനവും ബജാജ് മോട്ടോഴ്സ് മുന്നോട്ട് വച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ ഈ സംയുക്ത സംരംഭത്തില്‍ ബജാജിന് 24 ശതമാനം ഓഹരിയുണ്ട്.












Click it and Unblock the Notifications