പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഇഗ്നോയില്‍ വനിതാസെല്‍
വിദ്യാഭ്യാസം
ദില്ലി: വിവിധ വകുപ്പുകളിലെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനുതകുന്ന നയങ്ങള്‍ രൂപീകരിക്കാന്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ (ഇഗ്നോ) പ്രത്യേക വനിതാ സെല്‍ രൂപീകരിക്കും.യൂണിവേഴ്സിറ്റിയുടെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് വൈസ്ചാന്‍സലര്‍ക്ക് ഉപദേശം നല്‍കുകയാണ് സെല്ലിന്റെ രൂപീകരണോദ്ദേശ്യം. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന വനിതാ ജീവനക്കാര്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതിന്റെ സാധ്യതകളെക്കുറിച്ചും സെല്‍ ആലോചിക്കും.
സ്ത്രീ ഉന്നമനവും വികാസവും, സ്വാശ്രയസംഘങ്ങളിലൂടെയുള്ള സ്ത്രീ ഉന്നമനം, പോഷകാഹാരവും ശിശുശുശ്രൂഷയും, ഭക്ഷണവും പോഷകാഹാരവും തുടങ്ങി നിരവധി അക്കാദമിക് പരിപാടികള്‍ ഇഗ്നോ നടത്തി വരുന്നുണ്ട്. ഈ പരിപാടികളെല്ലാം പ്രധാനമായും ലക്ഷ്യം വെക്കുന്നത് വനിതകളെയാണ്.












Click it and Unblock the Notifications