ബീഹാറില്‍ ആറ് ഗ്രാമീണരെ കൊലപ്പെടുത്തി
നവാഡ: ബീഹാറിലെ നവാഡ ജില്ലയിലെ രാജിവ് ബിഗ ഗ്രാമത്തില്‍ അജ്ഞാതരായ അക്രമികള്‍ ആറു ഗ്രാമീണരെ കൊലപ്പെടുത്തി. ആക്രമണത്തില്‍ ചിലര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.
മരിച്ചവരെല്ലാം യാദവ സമുദായത്തില്‍ പെട്ടവരാണ്. ആയുധധാരികളായെത്തിയ കൊലപാതകികള്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഗ്രാമീണരെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഒരു ക്രിമിനല്‍ സംഘമാണ് അക്രമണത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. മുമ്പ് നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ടാണ് അക്രമസംഭവമുണ്ടായതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. അടുത്ത ഗ്രാമത്തിലെ മൂന്ന് പേരെ ഈയിടെ തട്ടികൊണ്ടുപോയതിനു പിന്നിലും ഈ അക്രമി സംഘമായിരുന്നു.












Click it and Unblock the Notifications