സംഭാഷണത്തില്‍ പങ്കാളികളാക്കാത്തതിനെ ഇന്ത്യന്‍ വംശജര്‍ അപലപിച്ചു
സുവ: സൈന്യവും അട്ടിമറി നേതാവ് ജോര്‍ജ് സ്പെയ്റ്റും തമ്മില്‍ നടന്ന സംഭാഷണത്തില്‍ തങ്ങളെ അവഗണിച്ചതിനെ ഫിജിയിലെ ഇന്ത്യന്‍ വംശജര്‍ അപലപിച്ചു.
ഇപ്പോള്‍ നടക്കുന്ന സംഭാഷണങ്ങളൊന്നും തന്നെ ഫിജിയിലെ ഇന്ത്യന്‍ വംശജരുടെ ഭാവിയെ സംബന്ധിക്കുന്നതല്ലെന്ന് ഫിജി സന്ദര്‍ശിക്കുന്ന ഇന്ത്യയുടെ പ്രത്യേക ദൂതന്‍ എസ്.ടി. ദേവാറിനെ അവര്‍ അറിയിച്ചു.
ഫിജിയിലെ സംഭവവികാസങ്ങള്‍ മനസ്സിലാക്കാന്‍ എത്തിയതാണ് ദേവാര്‍. ഇന്ത്യന്‍ വംശജരുടെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ദേവാറിനെ കണ്ട് പരാതികള്‍ ബോധിപ്പിച്ചു. നാഷണല്‍ ഫെഡറേഷന്‍ പാര്‍ട്ടി, ഫിജി ലേബര്‍ പാര്‍ട്ടി, ആര്യ പ്രതിനിധി സഭ എന്നിവയെ പ്രതിനിധീകരിച്ച് നിരവധി പേര്‍ ദേവാറിനെ കണ്ടു.
എന്നാല്‍ പരാതികളെക്കുറിച്ച് ദേവാര്‍ ഒന്നും പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications