ഫിജി ചര്‍ച്ചകള്‍ തുടരുന്നു
സുവ: ഫിജിയിലെ 31 ബന്ദികളെ മോചിപ്പിക്കാനും ഭരണഘടനാ പ്രതിസന്ധി പരിഹരിക്കാനും ഫിജിയിലെ പട്ടാള നേതൃത്വവും കലാപകാരികളുടെ നേതാവ് ജോര്‍ജ് സ്പെയിറ്റും തമ്മിലുള്ള ചര്‍ച്ചകള്‍ ഞായറാഴ്ചയും തുടര്‍ന്നു. ഇതിനിടെ ഫിജി പ്രതിസന്ധി മൂന്നാം ആഴ്ചയിലേക്ക് കടന്നു.
മേയ് 19നുണ്ടായ അട്ടിമറിക്ക് ശേഷം ആദ്യമായാണ് ഇത്രയും ദീര്‍ഘമായ ചര്‍ച്ച നടക്കുന്നത്. പട്ടാള കമാന്‍ഡര്‍ ഫ്രാങ്ക് ബയ്നിമാരാമായുമായാണ് ചര്‍ച്ച. ഇടയ്ക്ക് പള്ളിയിലെ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായുള്ള ഇടവേളയ്ക്ക് ശേഷം ചര്‍ച്ചകള്‍ തുടരുകയാണ്. ആറ് മണിക്കൂറുകള്‍ക്ക് ശേഷവും സ്പെയിറ്റ് പട്ടാള താവളത്തിലെ ചര്‍ച്ചയിലാണ്.
ചര്‍ച്ചകള്‍ തുടരുകയാണെന്നും പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നും പട്ടാള വക്താവ് ലെഫ്റ്റെനന്‍റ് കേണല്‍ ഫിലിപ്പോ ടാരാകിനികിനി പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ചര്‍ച്ചകള്‍ എങ്ങുമെത്താതെ പിരിയുകയായിരുന്നു.












Click it and Unblock the Notifications