ജാഫ്നയില്‍ 14 പുലികള്‍ കൊല്ലപ്പെട്ടു
കൊളംബോ: ശ്രീലങ്കയില്‍ വടക്കന്‍ ജാഫ്നയില്‍ സൈന്യവുമായുണ്ടായ വിവിധ ഏറ്റുമുട്ടലുകളില്‍ 14 പുലികള്‍ കൊല്ലപ്പെട്ടു.
കരഡിയാബ്കഡുവില്‍ സൈന്യത്തെ ആക്രമിക്കാനൊരുങ്ങിയ എട്ടു പുലികള്‍ കൊല്ലപ്പെട്ടു. മറ്റൊരു ഏറ്റുമുട്ടലില്‍ മൂന്ന് പുലികള്‍ കൊല്ലപ്പെട്ടു.
വെമ്പോക്തുക്കെര്‍നിയില്‍ പുലികളുടെ നീക്കം നിരീക്ഷിച്ചുവരികയായിരുന്ന സൈനികരുടെ സംഘം മൂന്ന് പുലികളെ കൊലപ്പെടുത്തി.
ബട്ടിക്കലോവയില്‍ മത്സ്യതൊഴിലാളികളില്‍ നിന്നും മൂന്ന് ബോട്ടുകള്‍ പുലികള്‍ പിടിച്ചെടുക്കുകയും രണ്ടു പേരെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു.












Click it and Unblock the Notifications