പ്രഭാകരനെ മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞിട്ടില്ലെന്ന് ചന്ദ്രിക
കൊളംബോ: എല്‍.ടി.ടി.ഇ നേതാവ് പ്രഭാകരനെ വടക്കന്‍ പ്രവിശ്യയുടെ മുഖ്യമന്ത്രിയാക്കാമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെ.
നേരത്തെ എന്‍.ഡി. ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ചന്ദ്രിക പ്രഭാകരന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായി പ്രാദേശിക, വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചന്ദ്രിക പറഞ്ഞ തിനെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയും തെറ്റായി ഉദ്ധരിക്കുകയുമായിരുന്നുവെന്ന് ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ ആര്യ രൂപസിങ്കെയുടെ പ്രസ്താവനയില്‍ വ്യക്തമാക്കി.
95ല്‍ നടത്തിയ സമാധാനചര്‍ച്ചയില്‍ ഭീകരവാദം ഉപേക്ഷിക്കുകയും ജനാധിപത്യധാരയിലേക്ക് വരികയും ചെയ്യുകയാണെങ്കില്‍ പ്രഭാകരന് വടക്കന്‍ പ്രവിശ്യയുടെ മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് പറഞ്ഞിരുന്നു എന്നാണ് ചന്ദ്രിക യഥാര്‍ഥത്തില്‍ വെളിപ്പെടുത്തിയതെന്ന് പ്രസ്താവനയില്‍ പറഞ്ഞു.












Click it and Unblock the Notifications