ഓഹരി വിലകള്‍ കുതിച്ചുയരുന്നു
മൂംബൈ: പ്രധാന ഇന്ത്യന്‍ ഓഹരികളുടെ വിലകള്‍ തിങ്കളാഴ്ച രാവിലെ കുതിച്ചുയര്‍ന്നു. നാസ്ഡാക്കില്‍ വെള്ളിയാഴ്ചയുണ്ടായ നേട്ടം ഇന്ത്യന്‍ വിപണികള്‍ക്കും പ്രചോദനമായി. ഇത് മൂന്ന് മാസമായി വിലയിടിഞ്ഞു കൊണ്ടിരിക്കുന്ന വിപണികളില്‍ തിരിച്ചു വരവിന്റെ പ്രതീക്ഷകളുണര്‍ത്തി.
ഇന്ത്യന്‍ സമയം രാവിലെ 10:36 ന് ബോബെ ഓഹരി സൂചിക വെള്ളിയാഴ്ചത്തേതിനേക്കാള്‍ 205.87 പോയിന്റ് (4. 62 ശതമാനം) കൂടി 4659.34 ലവസാനിച്ചു. നാഷണല്‍ സ്റ്റോക്ക് എക്സചേഞ്ച് സൂചിക വെള്ളിയാഴ്ചത്തേതിനേക്കാള്‍ 54.54 പോയിന്റ് (3.92 ശതമാനം) കൂടി 1443.70 ലാണവസാനിച്ചത്.
വിപണി തിരിച്ചു വരും എന്ന പ്രതീക്ഷിയില്‍ ഹൃസ്വകാല നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയെന്ന് വ്യാപാരികള്‍ പറഞ്ഞു. സാങ്കേതിക വിദ്യാ കമ്പനികളുടെ ഓഹരി വില കൂടി. എന്‍ ഐ ഐ ടി , ഇന്‍ഫോസിസ് ടെക്നോളജീസ്, സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ്, സീ ടെലിഫിലിം എന്നിവയുടെ ഓഹരി വില എട്ട് ശതമാനത്തോളം കൂടി.












Click it and Unblock the Notifications