സാമ്പത്തിക പരിഷ്കരണം പിന്‍വലിക്കില്ലെന്ന് യശ്വന്ത്സിഹ്ന
ബാംഗ്ലൂര്‍: സാമ്പത്തികപരിഷ്കരണങ്ങള്‍ ഒരു തരത്തിലും പിന്‍വലിക്കാനാവില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി യശ്വന്ത്സിഹ്ന വ്യക്കമാക്കി. ചില നിക്ഷിപ്ത താത്പര്യക്കാര്‍ സാമ്പത്തികപരിഷ്കരണങ്ങളുടെ വഴി തെറ്റിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നുണ്ടെന്ന് അദ്ദേേഹം ആരോപിച്ചു.
ബാംഗ്ലൂരില്‍ഫെഡറേഷന്‍ ഒഫ് കര്‍ണാടക ചേംബേഴ്സ് ഒഫ് കോമേഴ്സ് ആന്റ് ഇന്റസ്ട്രി അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു സിഹ്ന. സാമ്പത്തിക പരിഷ്കരണത്തെ കുറിച്ചുള്ള നാലു മുന്‍പ്രധാനമന്ത്രിമാരുടെ വിമര്‍ശനത്തോട് അദ്ദേഹം വിയോജിച്ചു.
സാമ്പത്തിക ഉദാരവത്കരണ പദ്ധതിക്ക് മുന്‍കൈയെടുക്കുകയും ഇപ്പോള്‍ വിമര്‍ശനമുയര്‍ത്തുകയും ചെയ്യുന്ന നേതാക്കളുടെ രാഷ്ട്രീയമായ വിശ്വാസ്യതയെ അദ്ദേഹം ചോദ്യംചെയ്തു.
സാമ്പത്തിക പരിഷ്കരണങ്ങള്‍ നിര്‍ത്തലാക്കുകയാണെങ്കില്‍ നാം വലിയ വില കൊടുക്കേണ്ടിവരും. പരിഷ്കരണങ്ങളില്‍ നിന്നും ഇന്ത്യക്ക് പിന്നോക്കം പോവാനാവില്ല. ചില കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ നാം നിര്‍ബന്ധിതമായിരിക്കുകയാണ്.
കഴിഞ്ഞ അഞ്ചു ദശകകാലം ദാരിദ്യ്രം നിര്‍മാര്‍ജനം ചെയ്യാനോ തൊഴിലില്ലായ്മ പരിഹരിക്കാനോ നമുക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നത് ലജ്ജാകരമാണ്. സിഹ്ന പറഞ്ഞു.












Click it and Unblock the Notifications