നേമത്ത് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു
തിരുവനന്തപുരം: നേമത്തിനടുത്ത് ദേശീയപാതയില്‍ ഓട്ടാറിക്ഷയും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു.
ഓട്ടാറിക്ഷായാത്രക്കാരായ ചെങ്ങന്നൂര്‍ പനങ്ങോട് ദിനേശ് വിലാസത്തില്‍ ദിനേശ് കുമാര്‍ (24), കോവളം ബീച്ച് റോഡ് കുമാര വിലാസത്തില്‍ അഭിലാഷ് (23), അഴിക്കോട് ചെക്കക്കോണം തെരുവായിക്കുന്ന് പുത്തന്‍ വീട്ടില്‍ രഘു (40) , പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ ഓഫീസിലെ പ്രകാശ്(40) എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ അപകടസ്ഥലത്തുവെച്ചും മറ്റുള്ളവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടയിലുമാണ് മരിച്ചത്.
തിങ്കളാഴ്ച്ച രാവിലെ പത്തു മണിക്കാണ് അപകടം നടന്നത്. ലോറി ഒരു ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഓട്ടോറിക്ഷ നിശേഷം തകര്‍ന്നു.












Click it and Unblock the Notifications