പ്ലസ് ടു പ്രശ്നം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് ആന്റണി
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന പ്ലസ് ടു പ്രശ്നം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷനേതാവ് എ.കെ ആന്റണി പറഞ്ഞു.
പ്രീഡിഗ്രി പിന്‍വലിക്കുന്നത് വൈകി പ്രഖ്യാപിച്ച ഇടതുസര്‍ക്കാര്‍ ആവശ്യമായ പ്ലസ് ടു സീറ്റുകള്‍ അനുവദിച്ചിട്ടില്ല. ഇത് വിദ്യാഭ്യാസരംഗത്ത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ആന്റണി പറഞ്ഞു.
റേഷന്‍ വില വര്‍ദ്ധനവിലും സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുന്നതിലും പ്ലസ് ടു പ്രതിസന്ധിയിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാകമ്മറ്റി സംഘടിപ്പിച്ച ഏജീസ് ഓഫീസ് ധര്‍ണയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications