2001 ജൂണ്‍ തൊട്ട് സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ പഠനം ഏര്‍പ്പെടുത്തും
തിരുവനന്തപുരം: അടുത്ത വര്‍ഷം ജൂണ്‍ തൊട്ട് കമ്പ്യൂട്ടര്‍ പഠനം സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. 10 വര്‍ഷത്തിനുള്ളില്‍ കേരളത്തെ നൂറുശതമാനം കമ്പ്യൂട്ടര്‍ സാക്ഷരത കൈവരിക്കാന്‍ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങുന്ന വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ആദ്യഘട്ടമായാണിത്.
അടുത്ത വര്‍ഷം ഏഴാം ക്ലാസ്ില്‍ കമ്പ്യൂട്ടര്‍ പഠനം ഏര്‍പ്പെടുത്തും. 2010ഓടെ എല്ലാ ക്ലാസിലും കമ്പ്യൂട്ടര്‍ പഠനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസത്തിലെ ഒരു ഉപകരണമായി പ്രയോജനപ്പെടുത്താന്‍ കമ്പ്യൂട്ടര്‍ ലക്ഷ്യമിടുന്ന പുതിയ പാഠ്യപദ്ധതി ആറുമാസങ്ങള്‍ക്കുള്ളില്‍ തയ്യാറാവും. മള്‍ട്ടി മീഡിയയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണിത്.
500 സ്കൂളുകള്‍ക്ക് കമ്പ്യൂട്ടറുകള്‍ നല്‍കി കഴിഞ്ഞു. ആയിരം അധ്യാപകര്‍ക്ക് മൈക്രോസോഫ്റ്റ് കമ്പ്യൂട്ടറില്‍ പരിശീലനം നല്‍കും. ജോസഫ് പറഞ്ഞു.
വിദ്യാഭ്യാസ പദ്ധതി നവീകരിക്കുന്നതിനെ കുറിച്ച് തിരുവനന്തപുരത്ത് നടന്ന മൂന്നു ദിവസത്തെ സെമിനാര്‍ സ്കൂള്‍ വിദ്യാഭ്യാസത്തെ ആധുനികസാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കുന്നതിന് ഒരു പ്രവര്‍ത്തന പദ്ധതിക്ക് രൂപം നല്‍കി.












Click it and Unblock the Notifications