വിദ്യാലയങ്ങള്‍ തുറന്നു
തിരുവനന്തപുരം: മധ്യവേനല്‍ അവധി കഴിഞ്ഞ് തിങ്കളാഴ്ച്ച വിദ്യാലയങ്ങള്‍ തുറന്നു. അഞ്ചുലക്ഷത്തോളം കുട്ടികളാണ് തിങ്കളാഴ്ച്ച അക്ഷരലോകത്തിലേക്ക് പ്രവേശിച്ചത്.
പുതുതായി ചേരുന്ന കുട്ടികളെ വരവേല്‍ക്കാനായി വിദ്യാലയങ്ങളില്‍ പ്രവേശനോത്സവം ആഘോഷിച്ചു. നവാഗതരെ പാട്ടും നൃത്തവുമായാണ് മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ സ്വാഗതം ചെയ്തത്.
ഡി.പി..ഇ.പിയുടെ ഭാഗമായി സ്കൂള്‍ വിദ്യാഭ്യാസം ഹൃദ്യവും രസകരവുമാക്കുന്നതിനായി ഒരുക്കിയ കിങ്ങിണിക്കൂട്ടം പരിപാടിയുടെ ഈ വര്‍ഷത്തെ സംസ്ഥാനതല ഉദ്ഘാടനം ചൊവാഴ്ച്ച ബാലരാമപുരത്ത് വിദ്യാഭ്യാസ മന്ത്രി പി. ജെ. ജോസഫ് നിര്‍വഹിക്കും. ഒരു വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്നതാണ് കിങ്ങിണികൂട്ടം പരിപാടി.












Click it and Unblock the Notifications