Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗവീരന് സൗദിയില്‍ വധശിക്ഷ, മോഷ്ടാക്കളുടെ കൈ മുറിച്ചുമാറ്റി

ദുബൈ: യുവതിയെ തട്ടിക്കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത ഒരു സൗദിക്കാരന് സൗദി അറേബ്യയില്‍ മരണശിക്ഷ.

പിടിച്ചുപറി, മദ്യപാനം, മയക്കുമരുന്നുപയോഗം തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ ചെയ്തുവെന്ന് തെളിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ ഈ വര്‍ഷം സൗദിയില്‍ മരണശിക്ഷ ലഭിച്ചവരുടെ എണ്ണം 49 ആയി.

വിശുദ്ധ നഗരമായ മെക്കയില്‍ പോക്കറ്റടി നടത്താന്‍ തുനിഞ്ഞതിന് ഒരു അഫ്ഗാന്‍കാരന്റെയും ഒരു നൈജീരിയക്കാരന്റെയും വലതു കൈ മുറിച്ചു കളയുകയും ചെയ്തിട്ടുണ്ട്. രണ്ട് ശിക്ഷകളും നടപ്പാക്കിയത് മെക്ക നഗരത്തില്‍ വെച്ചു തന്നെയാണ്.

സൗദി അറേബ്യയിലെ ഷരിഅ നിയമപ്രകാരം കൊലപാതകത്തിനും ബലാത്സംഗത്തിനും മയക്കുമരുന്നു കള്ളക്കടത്തിനും വധശിക്ഷയാണ് ലഭിക്കുക. മോഷണത്തിന് വലതുകൈ മുറിച്ചുമാറ്റുകയാണ് നിയമപ്രകാരമുള്ള ശിക്ഷ. എല്ലാ ശിക്ഷകളും പൊതുജനത്തിന്റെ മുന്നില്‍വെച്ചുതന്നെയാണ് നടപ്പാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+