Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിജി: സ്പെയ്റ്റും സൈന്യവുമായുള്ള ചര്‍ച്ച പരാജയപ്പെട്ടു

സുവ: ഫിജിയിലെ സൈന്യവും അട്ടിമറി നേതാവ് ജോര്‍ജ് സ്പെയ്റ്റും തമ്മിലുള്ള സംഭാഷണം പരാജയപ്പെട്ടു. പട്ടാള ഭരണാധികാരി കമാന്‍ഡര്‍ ഫ്രാങ്ക് ബൈനിമാരാമ അറിയിച്ചതാണ് ഇക്കാര്യം.

ഉടന്‍ തന്നെ രൂപീകരിക്കാന്‍ പോകുന്ന ഇടക്കാലസര്‍ക്കാരില്‍ സ്പെയ്റ്റിനെയോ അദ്ദേഹത്തിന്റെ ഏതെങ്കിലും അനുയായിയെയോ ഉള്‍പ്പെടുത്തണമെന്ന് സ്പെയ്റ്റ് സംഭാഷണത്തിനിടയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരമൊരു തീരുമാനം രാജ്യത്തിനകത്തും പുറത്തും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ മുന്നില്‍ക്കണ്ട് സൈന്യം ഈ ആവശ്യം നിരാകരിച്ചുവെന്ന് ബൈനിമാരാമ പറഞ്ഞു.

സ്പെയ്റ്റിനെയോ കൂട്ടാളികളെയോ ഇടക്കാലസര്‍ക്കാരില്‍ അംഗമാക്കിയാല്‍ ഫിജിയില്‍ നിന്ന് പഞ്ചസാര വാങ്ങുകയില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇടക്കാല സര്‍ക്കാരിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ നമ്മള്‍ ഇത്തരം മുന്നറിയിപ്പുകളെ മാനിക്കേണ്ടി വരും, ബൈനിമാരാമ ചൂണ്ടിക്കാട്ടി.

ഫിജിയില്‍ സമാധാനവും സാധാരണജീവിതവും ഉറപ്പുവരുത്തുകയാണ് സൈന്യത്തിന്റെ ലക്ഷ്യമെന്നും അതിനാല്‍ സ്പെയ്റ്റിന്റെ ഇനിയുള്ള ആവശ്യങ്ങളൊന്നും അനുവദിക്കുകയില്ലെന്നും ബൈനിമാരാമ വ്യക്തമാക്കി.

പൊതുമാപ്പ് നല്‍കി സ്പെയ്റ്റിനെയും കൂട്ടരെയും നിയമത്തില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് സൈന്യം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ സ്പെയ്റ്റ് എല്ലാ ബന്ദികളെയും വിട്ടയക്കുകയും ആയുധങ്ങള്‍ താഴെവെക്കുകയും ചെയ്താല്‍ മാത്രമേ ഇതനുവദിക്കുകയുള്ളൂവെന്നും സൈന്യം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+