ശ്രീലങ്കയില്‍ നവംബറിനു മുമ്പായി തിരഞ്ഞെടുപ്പുണ്ടാവുമെന്ന് ചന്ദ്രിക
കൊളംബോ: നവംബറിനു മുമ്പായി ശ്രീലങ്കയിലെ പൊതു തിരഞ്ഞെടുപ്പ് നടത്തുമെന്നും തിരഞ്ഞെടുപ്പ്മാറ്റിവെക്കില്ലെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെ പറഞ്ഞു.
ആഗസ്തിനും നവംബറിനും ഇടക്കായി തിരഞ്ഞെടുപ്പ് നടത്താനാവുമെന്നാണ് കരുതുന്നത്. ഞങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നില്ല. ചന്ദ്രിക പറഞ്ഞു.
സാഹചര്യം മെച്ചപ്പെടുംവരെ പത്രത്തിനുള്ള സെന്‍സര്‍ഷിപ്പ് തുടരും. പത്രത്തിനുള്ള സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുമ്പോള്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് ശരിയല്ല. തിരഞ്ഞെടുപ്പിനു മുമ്പായി ജനാധപത്യപരമായും ഭരണഘടനാപരവുമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാവുമെന്ന് ചന്ദ്രിക പ്രത്യാശ പ്രകടിപ്പിച്ചു.
ഇപ്പോഴത്തെ പാര്‍ലമെന്റിന്റെ കാലാവധി ആഗസ്തില്‍ അവസാനിക്കുകയാണ്. പാര്‍ലമെന്റിന്റെ കാലാവധി അവസാനിച്ചുകഴിഞ്ഞാല്‍ മൂന്ന് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം.
എല്‍.ടി.ടി.ഇ അക്രമം തുടരുമ്പോഴും അവരുമായി ചര്‍ച്ചക്ക് തങ്ങള്‍ ഒരുക്കമാണ്.നോര്‍വെയെ മാധ്യസ്ഥ്യശ്രമങ്ങളില്‍ സഹായിക്കാന്‍ എല്ലാ സുഹൃദ്രാജ്യങ്ങളെയും താന്‍ ക്ഷണിക്കുന്നതായി ചന്ദ്രിക പറഞ്ഞു.
അതിനിടെ, ജൂലൈ അവസാനത്തില്‍ ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പുതിയ ഭരണഘടനയുടെ കരട് ചര്‍ച്ചക്കുവരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications