ചര്‍ച്ചക്ക് തയ്യാറെന്ന് വീണ്ടും പാക്കിസ്ഥാന്‍
ദുബായി: ഇന്ത്യയുമായുള്ള പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള സന്നദ്ധത പാക്കിസ്ഥാന്‍ ആവര്‍ത്തിച്ച് പ്രകടിപ്പിച്ചു.
കശ്മീര്‍ പ്രശ്നം കശ്മീരിലെ ജനങ്ങളുടെ താത്പര്യമനുസരിച്ച് പരിഹരിക്കണമെന്നാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി അബ്ദുള്‍ സത്താര്‍ പറഞ്ഞു. ഇറാന്‍ സന്ദര്‍ശനവേളയില്‍ ഒരു ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് സത്താര്‍ ഇങ്ങനെ പറഞ്ഞത്.
ഹുറിയാത്തിന്റെ ആസാദി അജണ്ടയെ തങ്ങള്‍ പൂര്‍ണമായും പിന്തുണക്കുന്നു. കശ്മീര്‍ പ്രശ്നം പരിഹരിക്കേണ്ടത് കശ്മീരിലെ ജനങ്ങളുടെ താത്പര്യത്തിനനുസരിച്ചാവണമെന്ന് ഐക്യരാഷ്ട്രസംഘടന തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സത്താര്‍ പറഞ്ഞു.
പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ ചര്‍ച്ച നടത്തണമെന്നാണ് യു.എസ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് സത്താര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications