Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്തോനേഷ്യയില്‍ ഭൂചലനം, മരണം 58 ആയി

ജക്കാര്‍ത്ത:ഇന്തോനേഷ്യന്‍ ദ്വീപായ സുമത്രയില്‍ ഉണ്ടായ ശക്തിയായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. എത്ര പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമായി അറിവായിട്ടില്ല.

സുമത്രയുടെ പടിഞ്ഞാറന്‍ തീരത്തോടടുത്തുള്ള ബെങ്കുലു നഗരത്തിലെ നിരവധി മിക്കവാറും എല്ലാ വീടുകളും കെട്ടിടങ്ങളും ഭൂചലനത്തില്‍ തകര്‍ന്നു. നിരവധി പേര്‍ ഭവനരഹിതരായിട്ടുണ്ട്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. ഭൂചലനം അനുഭവപ്പെട്ട സ്ഥലങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്തത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായിരിക്കുകയാണ്. വൈദ്യുതി ബന്ധം തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി നില്‍ക്കുകയാണെന്ന് പോലീസ് പറഞ്ഞു.

112 കിലോമീറ്റര്‍ ദൂരം വരെ വ്യാപിച്ച ഭൂചലനം റിച്ചര്‍ സ്കെയിലില്‍ 7.9 രേഖപ്പെടുത്തിയതായി യു.എസ്. ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു. ഭൂചലനത്തെ തുടര്‍ന്ന് നഗരത്തിലെങ്ങും ഭീതി വ്യാപിച്ചിരിക്കുകയാണ്.

അതേസമയം മൂന്നു പേര്‍ മരിച്ചതായി ബെങ്കുലുവിലെ ഒരു ആശുപത്രി സ്ഥിരീകരിച്ചു. സംഭവത്തില്‍ മരിച്ചവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കാനിടയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഞായറാഴ്ച രാത്രിയാണ് ഭൂചലമുണ്ടായത്. ഭീതി പൂണ്ട ജനങ്ങള്‍ വീടുവിട്ട് പുറത്തേക്കോടുകയും രാത്രി മുഴുവന്‍ പുറത്തു ചെലവഴിച്ചതായും ഔദ്യോഗിക അന്‍റാറാ ഏജന്‍സി അറിയിച്ചു. സമീപ നഗരങ്ങളായ പാദാംഗില്‍ ഭൂചലനമുണ്ടായില്ലെങ്കിലും അവിടത്തെയും ജനങ്ങള്‍ ഭീതിയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+