Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്റെ ആവശ്യങ്ങള്‍ പരിഗണിക്കാതെ ബന്ദികളെ വിടില്ല: സ്പെയ്റ്റ്

സുവ: സൈന്യം തന്റെ ആവശ്യങ്ങള്‍ ഗൗരവമായി ആലോചിക്കുന്നിടത്തോളം മുന്‍പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയും മറ്റുള്ളവരും ബന്ദികളായിത്തന്നെ തുടരുമെന്ന് അട്ടിമറി നേതാവ് ജോര്‍ജ് സ്പെയ്റ്റ് മുന്നറിയിപ്പ് നല്‍കി.

സ്പെയ്റ്റിന്റെ പുതിയ ആവശ്യങ്ങളൊന്നും അംഗീകരിക്കില്ലെന്ന് സൈന്യം വ്യക്തമാക്കിയതോടെയാണ് സ്പെയ്റ്റ് ഈ കടുത്ത തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സംഭാഷണത്തില്‍ സ്പെയ്റ്റ് ഉന്നയിച്ച ആവശ്യങ്ങള്‍ നിരാകരിച്ച പട്ടാള മേധാവി കമാന്‍ഡര്‍ ഫ്രാങ്ക് ബൈനിമാരാമ ബന്ദികളെ ഉടന്‍ വിട്ടയക്കാനും ആയുധം താഴെവെക്കാനും സ്പെയ്റ്റിനോട് ആവശ്യപ്പെട്ടിരുന്നു.

തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ സ്പെയ്റ്റ് ഈ അന്ത്യശാസനം നിരാകരിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പു വരെ സൈന്യം അധികാരത്തില്‍ തുടരുന്നത് താനിഷ്ടപ്പെടുന്നില്ലെന്ന് സ്പെയ്റ്റ് വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരം ഗോത്രത്തലവന്മാരുടെ മഹാസഭക്ക് കൈമാറണമെന്നാണ് സ്പെയ്റ്റ് ആവശ്യപ്പെടുന്നത്. തന്റെ സംഘം ഇടക്കാലസര്‍ക്കാരില്‍ ഉണ്ടായിരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് മഹാസഭയാണെന്ന് സ്പെയ്റ്റ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+