കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 24 മരണം
ജമ്മു: ജമ്മു-കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 24 പേര്‍ മരിച്ചു. ചുരുങ്ങിയത് 13 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്. ദോദ ജില്ലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
വളവ് തിരിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
മുതിര്‍ന്ന പോലീസുദ്യോഗസ്ഥരെല്ലാം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ദോദ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications