Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കന്‍ പ്രശ്നം: സഖ്യകക്ഷികള്‍ക്ക് അഭിപ്രായമാവാമെന്ന് ഫെര്‍ണാണ്ടസ്

ചെന്നൈ: ശ്രീലങ്കന്‍ പ്രശ്നത്തില്‍ എന്‍.ഡി.എയിലെ ഘടകകക്ഷികള്‍ക്ക് സ്വന്തമായ അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്ന് പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു. ശ്രീലങ്കയില്‍ തമിഴ് ഈഴം സ്ഥാപിച്ചുകൊണ്ടേ ശ്രീലങ്കന്‍ പ്രശ്നം പരിഹരിക്കാനാവൂ എന്ന തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഭിപ്രായ പ്രകടന സ്വാതന്ത്യ്രം ഉണ്ടായിരിക്കുമ്പോഴും ഇക്കാര്യത്തില്‍ ഘടകക്ഷികളില്‍ നിന്ന് എന്‍.ഡി.എ അച്ചടക്കം പ്രതീക്ഷിക്കുന്നതായും ഫെര്‍ണാണ്ടസ് പറഞ്ഞു. കേന്ദ്രം ശ്രീലങ്കന്‍ പ്രശ്നത്തില്‍ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നതാണ്. ഇക്കാര്യത്തില്‍ രാഷ്ട്രീകക്ഷികള്‍ക്ക് അവരുടെ അഭിപ്രായം പറയാവുന്നതാണ്. അഭിപ്രായം പറയുന്നതില്‍ യാതൊരു സെന്‍സര്‍ഷിപ്പുമില്ല.

ശ്രീലങ്കന്‍ പ്രശ്നത്തില്‍ വ്യക്തിപരമായ അഭിപ്രായമില്ലെന്നും ഇക്കാര്യത്തില്‍ തനിക്ക് കേന്ദ്രത്തിന്റെ നിലപാട് ആവര്‍ത്തിക്കുക മാത്രമേ ചെയ്യാനുള്ളൂവെന്നും ഫെര്‍ണാണ്ടസ് വ്യക്തമാക്കി. ചെന്നൈ വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെക്ക് റിപ്പബ്ലിക്ക് വിഭജിച്ചതു പോലെ ശ്രീലങ്ക സിംഹളര്‍ക്കും തമിഴര്‍ക്കും വേണ്ടി രണ്ട് രാജ്യങ്ങളായി വിഭജിക്കണമെന്ന് നേരത്തെ കരുണാനിധി പ്രസ്താവിച്ചിരുന്നു. പല രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും കടുത്ത വിമര്‍ശനം നേരിടേണ്ടിവന്ന കരുണാനിധിയുടെ നിലപാട് വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ നാവിക സേനയുടെ നീക്കത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഇന്ത്യന്‍ തീരങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് അതെന്നും ശ്രീലങ്ക ആവശ്യപ്പെടുകയാണെങ്കില്‍ മാനുഷിക സഹായം നല്‍കുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+