കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതിയില്‍ ഹാജരാകാന്‍ ജയലളിതക്ക് സമന്‍സ്

  • By Staff
Google Oneindia Malayalam News

ചെന്നൈ: ജൂലൈ മൂന്നിന് കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിതക്ക് സമന്‍സ് അയക്കാന്‍ പ്രത്യേക കോടതി ജഡ്ജി വി.രാധാകൃഷ്ണന്‍ ഉത്തരവിട്ടു. 6.5 കോടിയുടെ കല്‍ക്കരി ഇറക്കുമതി കുഭകോണ കേസിന്റെ വിചാരണക്കായാണ് ജയലളിതയോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

ജയലളിതയെ വിചാരണ ചെയ്യാവുന്നതാണെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ ഫയല്‍ ചെയ്ത മെമ്മോവിന് അനുമതി നല്‍കികൊണ്ടാണ് പ്രത്യേക കോടതി സമന്‍സിറക്കിയത്.

കേസിന്റെ വിചാരണക്കായി കോടതിയില്‍ ഹാജരാകണമെന്ന് മെയ് ഒമ്പതിന് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് ജയലളിതക്ക് നിര്‍ദേശം നല്‍കിയിരുന്നു. കേസില്‍ നിന്ന് ജയലളിതയെ ഒഴിവാക്കികൊണ്ടുള്ള പ്രത്യേക കോടതി വിധി മദ്രാസ് ഹൈക്കോടതി അംഗീകരിച്ച വിധിന്യായം റദ്ദാക്കുന്ന ഉത്തരവിലാണ് കോടതി ആവശ്യപ്പെടുമ്പോള്‍ വിചാരണക്കായി ഹാജരാകണമെന്ന് ജയലളിതയോട് ആവശ്യപ്പെട്ടത്.

കേസിന്റെ ഇപ്പോഴത്തെ ഘട്ടത്തില്‍ വിചാരണ കോടതി ജയലളിതയെ കേസില്‍ നിന്ന് ഒഴിവാക്കരുതെന്നും ഡിവിഷന്‍ബെഞ്ച് നിര്‍ദേശമുണ്ടായിരുന്നു.

92-93ല്‍ തമിഴ് നാട് വൈദ്യുതി ബോര്‍ഡിനു വേണ്ടി നിലവാരം കുറഞ്ഞ കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ ജയലളിതയും മറ്റു ഒമ്പതുപേരും ഗൂഢാലോചന നടത്തിയെന്നും ഇതുവഴി 6.5 കോടി സംസ്ഥാനത്തിന്് നഷ്ടമുണ്ടാക്കിയെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്.

ജയലളിതയെ കൂടാതെ മുന്‍മന്ത്രി എസ്.കണ്ണപ്പന്‍, മുന്‍ ചീഫ് സെക്രട്ടറി ടി.വെങ്കിട്ടരാമന്‍, തമിഴ്നാട് വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ എന്‍.ഹരിഭാസ്കര്‍, ഐ.എ.എസ് ഉദ്യോഗസ്ഥന്മാരായ നാരായണന്‍, ശ്രീരാമചന്ദ്രന്‍ എന്നിവരാണ് കേസില്‍ വിചാരണ നേരിടുന്നവര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X