തലശേരിയില്‍ കടലില്‍ പോയ 10 പേരെ കാണാതായി
തലശേരി: തലശേരിയില്‍ കടലില്‍ പോയ 10 മത്സ.്യതൊഴിലാളികളെ കാണാതായി.
കഴിഞ്ഞ ദിവസം വൈകുന്നേരം ഒമ്പത് ബോട്ടുകളിലായി കടലില്‍ പോയ 21 പേരില്‍ 10 പേരെയാണ് കാണാതായത്. 11 പേര്‍ പരിക്കുകളോടെ ചൊവാഴ്ച്ച വൈകുന്നേരം തിരിച്ചെത്തി.
ശക്തിയായ കാറ്റും കടല്‍ക്ഷോഭവും കാരണം തങ്ങള്‍ക്ക് ദിശ തെറ്റിപോവുകയായിരുന്നുവെന്ന് തിരിച്ചെത്തിയ മുക്കുവര്‍ പറഞ്ഞു. തങ്ങളോടൊപ്പം തീരത്തുനിന്നു വിട്ട 10 പേരെ കാണാന്‍ കഴിഞ്ഞില്ലെന്ന് അവര്‍ പറഞ്ഞു.
കാണാതായവരെ തേടിയുള്ള തിരച്ചില്‍ തുടരുകയാണ്.












Click it and Unblock the Notifications