സുകുമാര്‍ ഉമ്മന്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍
തിരുവനന്തപുരം: സുകുമാര്‍ ഉമ്മനെ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ചെയര്‍മാനായി നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സുകുമാര്‍ ഉമ്മന്‍ ഇപ്പോള്‍ പവര്‍ സെക്രട്ടറിയാണ്.
മുന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ രാജുനാരായണ സ്വാമിയെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കോ-ഓര്‍ഡിനേറ്ററാക്കി. പാലക്കാട് സബ് കലക്ടര്‍ കെ.ആര്‍.മുരളീധരനെ സ്പോര്‍ട്സ്, യുവജനക്ഷേമ സെക്രട്ടറിയാക്കാനും തീരുമാനിച്ചു.
മന്ത്രിസഭായോഗത്തിനു ശേഷം ഇ.കെ.നായനാരാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക മജിസ്ട്രേറ്റിന്റെ കാലാവധി ഒരു വര്‍ഷത്തില്‍ നിന്നും രണ്ടു വര്‍ഷമാക്കാന്‍ ക്രിമിനല്‍ ചട്ടം ഭേദഗതി വരുത്താനും മന്ത്രിസഭ തീരുമാനിച്ചു.


Click it and Unblock the Notifications