സി.പി.എം സംസ്ഥാന കമ്മറ്റി യോഗം തുടങ്ങി
തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം തുടങ്ങി. മുസ്ലിം ലീഗുമായുള്ള ബന്ധത്തെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തതായി അറിയുന്നു.
ചൊവാഴ്ച്ചയും ബുധനാഴ്ച്ചയുമായി രണ്ടു ദിവസം യോഗം നീണ്ടുനില്‍ക്കും.
രാജ്യസഭാ തെരഞ്ഞെടുപ്പ് യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും. എല്‍.ഡി.എഫിന് ജയിക്കാനാവുന്ന രണ്ട് സീറ്റുകളിലൊന്ന് സി.പി.എമ്മിനായിരിക്കുമെന്ന് തീര്‍ച്ചയായിട്ടുണ്ട്. ഈ സീറ്റില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥിയെ യോഗം തീരുമാനിക്കും. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ പ്രസിഡന്റ് സ്ഥാനത്ത്നിന്നും എം.എന്‍. വിജയന്‍ രാജി വെച്ചതാണ് യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരുന്ന മറ്റൊരു വിഷയം.












Click it and Unblock the Notifications